ലോകക്ഷീര ദിനാഘോഷം ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍

0

 

മാനന്തവാടി ക്ഷീരസംഘം ഹാളില്‍ ദിനാചരണം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ക്ഷീര സംഘങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ. ചടങ്ങില്‍ മാനന്തവാടി ക്ഷീരസംഘം ഏപ്രില്‍-മെയ് മാസത്തെ അധികവില വിതരണവും എം.എല്‍.എ. നിര്‍വ്വഹിച്ചു.ആഘോഷം പാലിലൂടെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ”ക്ഷീരമേഖലയില്‍ സുസ്ഥിര വികസനം മുന്‍നിര്‍ത്തിയുള്ള പാരിസ്ഥിതിക പോഷക- സാമൂഹ്യ- സാമ്പത്തിക- ശാക്തീകരണം” എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷീര ദിനപ്രമേയം.

മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ , ബിജു അമ്പിത്തറ, ഗിരിജ എം.കെ, കുര്യന്‍ ഇരുമല മാനന്തവാടി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.കെ. നിഷാദ്, സംഘം സെക്രട്ടറി എം എസ് മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!