ഏകദിന പഠനയാത്ര നടത്തി.

0

ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ഏകദിന പഠനയാത്ര നടത്തി. പടിഞ്ഞാറത്തറ സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കായിരുന്നു യാത്ര. പടിഞ്ഞറത്തറ സ്റ്റേഷന്‍ എസ്‌ഐ അണ്ണന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പികെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

ബാണാസുരസാഗര്‍ ഡാം, എന്‍ ഊര്‍ ട്രൈബല്‍ വില്ലേജ്, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രകൃതിയെ അറിയാനും ആസ്വദിക്കാനുമാണ് യാത്രകള്‍ സംഘടിപ്പിച്ചത്. പാട്ടും ഡാന്‍സുമായി മാതാപിതാക്കളോടൊപ്പവും യൂണിയന്‍ അംഗങ്ങളോടൊപ്പം കുട്ടികള്‍ ആഘോഷിച്ചു. സംയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി ഷിന്റോ സാബു, വ്യാപാര വ്യവസായി യൂണിയന്‍ അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!