ഇന്ത്യയിലെ ജനത പരിവാറുകളെ ഒന്നിപ്പിക്കാന്‍ നേതൃത്വം കൊടുക്കും: സി.എം ഇബ്രാഹിം

0

മതേതര പക്ഷത്ത് ഉറച്ചു നില്‍ക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാന്‍ നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദള്‍ എസ് ദേശീയ സീനിയര്‍ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം.കല്‍പ്പറ്റയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.ജനതാദള്‍ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണിയും കൂടെയുണ്ടായിരുന്നു.

 

ബംഗളുരുവില്‍ വിളിച്ചു ചേര്‍ത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഏതാനും ചില ആളുകളുടെ എന്‍.ഡി.എ പ്രവേശം ദുഃഖകരമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുവാന്‍ യഥാര്‍ത്ഥ മതേതര ജനതാദള്‍ ആയിത്തന്നെ നിലകൊള്ളുവാന്‍ ഇന്ത്യയിലെ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞബന്ധമാണന്നും അദ്ദേഹം പറഞ്ഞു.

പഴശ്ശിരാജ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയും, മാനന്തവാടി പ്രസ് ക്‌ളബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ മാരായ ലേഖാ രാജിവന്‍, അഡ്വ. സിന്തു സെബാസ്റ്റ്യന്‍ , വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, വി ആര്‍ പ്രവീജ്, നഗരസഭ സൂപ്രണ്ട് ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!