ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് ആരംഭിച്ചു

0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരള, ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് മാനന്തവാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിച്ചു. ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് കെ.എസ് ഷഹന പ്രൊജക്ട് അവതരണം നടത്തി. കാസർഗോഡ് ലിങ്ക് അക്കാദമി പ്രതിനിധികളായ ബി ഷിബു , കെ സജേഷ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടിയിൽ വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇൻ്റേൺസുമാരായ അശ്വതി സുരേഷ് , എൻ.സി ശ്രേയ , ഫിറ്റ്നസ് ട്രെയിനർ ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!