പ്രജീഷിന് യാത്രാമൊഴി നല്‍കി കൂടല്ലൂര്‍ ഗ്രാമം.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന പ്രജീഷിന്റെ ദാരുണാന്ത്യം ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തി.ബത്തേരി താലുക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏറ്റു വാങ്ങിയ മൃതദേഹം വീട്ടിലെത്തിച്ചതോടെ ആയിരങ്ങളാണ് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
അധ്വാനശീലനായ പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഒരു കുടുംബത്തിന്റെ നെടുംതൂണാണ് നഷ്ട്ടപ്പെട്ടത് .വന്യമൃഗ ശല്യത്തിന്റെ അവസാനത്തെ ഇരയാവട്ടെ പ്രജീഷ് എന്നും ഇനി ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്നാണ് ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥന . ബത്തേരി താലുക്ക് ആശുപതിയില്‍ നിന്നും പോസ്റ്റ്മോമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹത്തില്‍ അന്ത്യമോപചാരം അര്‍പ്പിക്കാന്‍ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ ആണ് കൂടല്ലൂരിലെ പ്രജീഷിന്റെ വീട്ടില്‍ എത്തിയത്.5 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.