അയ്യപ്പന്‍ വിളക്ക് മഹോത്സവം സമാപിച്ചു
മാനന്തവാടി അയ്യപ്പന്‍വിളക്ക് സമിതിയുടെ നേതൃത്വത്തില്‍ എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അയ്യപ്പന്‍ വിളക്ക് മഹോത്സവം സമാപിച്ചു.ഗണപതിഹോമത്തോടെയാണ് ആഘോഷ പരിപാടികള്‍ക്കള്‍ക്ക് തുടക്കമായത്. ദീപാരാധനയ്ക്കു ശേഷം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പെഴുന്നള്ളത്ത് ഉണ്ടായിരുന്നു.ഗുരുസിയോടെ ഉത്സവം സമാപിച്ചു.
താലപ്പൊലി, വാദ്യമേളങ്ങള്‍, ദീപാലംകൃത രഥം എന്നിവ എഴുന്നെള്ളത്തിന് മാറ്റുകൂട്ടി, നിരവധി വിശ്വാസികള്‍ എഴുന്നെള്ളത്തില്‍ സംബന്ധിച്ചു, തുടര്‍ന്ന് ഭജന, അപ്പം വാരല്‍, തായമ്പകപൂജ, ശാസ്താംപാട്ട്, പേട്ടവിളി , പൊലിപ്പാട്ട്, തിരിയുഴിച്ചല്‍, പാല്‍കിണ്ടിയാട്ടം,കനലാട്ടം എന്നിവ ഉണ്ടായിരുന്നു.ഗുരുസിയോടെ ഉത്സവം സമാപിച്ചു,പുനത്തില്‍ കൃഷ്ണന്‍, ജി.കെ. മാധവന്‍, സി.ആര്‍. ചന്ദ്രന്‍, എം.ബി. ഹരീഷ്, ആര്‍.എസ്. സനൂപ്, ഡി.എസ്. ലിധിന്‍, രാജേഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി