വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
യുവത്വം ലഹരിയിലേക്ക് വഴിമാറുന്ന അപകടകരമായ സാഹചര്യത്തില്‍ നേര്‍വഴിയുടെ പാത തെളിക്കുക എന്ന ലക്ഷ്യവുമായാണ് സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ ക്ലബ്ബ് പ്രവര്‍ത്തന സജ്ജമാകുന്നത്.
ജില്ലയില്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കാരാപ്പുഴയോട് ബന്ധപ്പെട്ട് കിടക്കുന്ന ഇടവകയെന്ന നിലയില്‍ ജ്വാല ക്ലബ്ബിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട്.. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാതൃകാപരമായി ഇടപെടുന്ന യുവത്വത്തിനായി കര്‍മ്മപദ്ധതികളും ജ്വാലയിലൂടെ നടപ്പാക്കും. നിരന്തര നിരീക്ഷണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ലഹരിയെന്ന വിപത്തിനെ ഇടവകയിലും പരിസര പ്രദേശങ്ങളിലും പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.യോഗത്തില്‍ ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ് ജ്വാല ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇടവക വികാരി ഫാദര്‍ അനില്‍ മുഞ്ഞനാട്ട് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ജോഷി, ഹെഡ്മാസ്റ്റര്‍ ജോണ്‍ പുല്ലാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.