പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ മാസങ്ങള്‍ നീണ്ട സാക്ഷി വിസ്താരം ഇന്ന് പൂര്‍ത്തിയാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടിലെ ജഡ്ജി എസ്.കെ. അനില്‍ കുമാര്‍ മുമ്പാകെയായിരുന്നു അവസാനത്തെ സാക്ഷി വിസ്താരം .2021 ജൂണ്‍ പത്തിനാണ് നെല്ലിയമ്പം പദ്മാലയത്തില്‍ കേശവന്‍ നായര്‍, ഭാര്യ പദ്മാവതിയമ്മ എന്നിവര്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്.