മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 26 കാരനായ ബന്ധുവിന് ഇരട്ട ജീവപര്യന്തവും 65 വര്‍ഷം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കല്‍പ്പറ്റ പോക്‌സോ കോടതി. സ്‌പെഷല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.2016 മുതല്‍ കുട്ടിയെ മൂന്ന് വര്‍ഷത്തോളം സ്ഥിരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ വകുപ്പുകളില്‍ ഇരട്ട ജീവപര്യന്തവും 65 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് ജീവപര്യന്തം കഠിന തടവായി അനുഭവിച്ചാല്‍ മതി.ആദ്യം അമ്പലവയല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ. കെ.കെ. അബ്ദുള്‍ ഷെരീഫ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി അവിവാഹിതനാണ്. ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് മുങ്ങി നടക്കുകയായിരുന്നു. വാറണ്ട് പുറപ്പെടുവിച്ച് കോടതിയിലെത്തിക്കുകയായിരുന്നു. പ്രോസ്യൂ ക്യൂഷന് വേണ്ടി ആദ്യം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയയും പിന്നീട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. .ബബിതയും ഹാജരായി.പ്രോസിക്യൂഷന്‍ എയ്ഡായി കെ.കെ. റമീനയും ഹാജരായി..