പടിഞ്ഞാറത്തറ റെയിഞ്ച് വഴിപ്പടി ശംസുല്‍ ഉലമാ നഗറില്‍ നടത്തിയ ഇസ്ലാമിക കലാമേളയില്‍ 385 പോയിന്റുമായി മുനവ്വിറുല്‍ ഇസ്ലാം മദ്രസ പടിഞ്ഞാറത്തറ ഓവറോള്‍ ട്രോഫിയും 239 പന്തിപ്പൊയില്‍ ദാറുല്‍ ഹുദാ മദ്രസ റണ്ണേഴ്‌സ് അപ്പും കരസ്ഥമാക്കി.ജൂനിയര്‍ വിഭാഗത്തില്‍ കാവുമന്ദം മദ്രസയും സബ്ജൂനിയര്‍ വിഭാഗത്തില്‍ പന്തിപ്പൊയില്‍ മദ്രസയും സീനിയര്‍ വിഭാഗത്തിലും സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും പടിഞ്ഞാറത്തറ മദ്രസയും ഗേള്‍സ് വിഭാഗത്തില്‍ മാനിയില്‍ മദ്രസയും ട്രോഫികള്‍ കരസ്ഥമാക്കി. സമാപനയോഗം മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു.
ഹംസ ദാരിമി അധ്യക്ഷനായിരുന്നു.അബ്ദുല്ലത്തീഫ് വാഫി,റെയിഞ്ച് സെക്രട്ടറി ഇബ്രാഹിം മൗലവി തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.അഹ്‌മദ് മൗലവി,റാഷിദ് വാഫി, ജുബൈര്‍ ദാരിമി,എം മുഹമ്മദ് .ഷറഫുദ്ദീന്‍ നിസാമി,അബൂബക്കര്‍ മൗലവി,ഹനീഫ മൗലവി,അബ്ദുസ്സലാം മൗലവി,എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വി. അബ്ദുല്ല മൗലവി :ഷംസുദ്ദീന്‍ ദാരിമി,യുകെ നാസര്‍ മൗലവി,ഇബ്രാഹിം റഹ്‌മാനി,റാഫിയമാനി ,നാസര്‍ ഫൈസി,അഷ്‌റഫ് ഫൈസി,പി കെ സൂഫി മുസ്ലിയാര്‍,സലിം അസ്ഹരി എന്നിവര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഉസ്മാന്‍ ഫൈസി സ്വാഗതവും ..അബ്ദുല്‍ അസീസ് ഫൈസി നന്ദിയും പറഞ്ഞു