വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി രൂപികരിച്ചു.

0

ജനുവരി ആദ്യവാരം മാനന്തവാടിയില്‍ നടക്കുന്ന കേരള സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ വര്‍ക്കിംഗ് ചെയര്‍മാനായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.

മാനന്തവാടിയില്‍ ആദ്യമായാണ് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് .ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതിയില്‍ രാഷ്ട്രിയ സാമൂഹിക കായിക മേഖലകളിലുള്ള നിരവധി ആളുകള്‍ പങ്കെടുത്തു. ചാമ്പ്യഷിപ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. ചെയര്‍മാനായി ഒ.ആര്‍.കേളു എംഎല്‍എ യെയും വര്‍ക്കിങ്ങ് ചെയര്‍മാനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ് നെയും വൈസ് ചെയര്‍മാന്‍മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ രത്‌നവല്ലി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, എച്ച്.ബി പ്രദീപന്‍ മാഷ്, എല്‍ സി ജോയി, ആസ്യ ടീച്ചര്‍, സുധി രാധാക്യഷ്ണന്‍,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പി.വി സഹദേവന്‍, അഡ്വ.റഷീദ് പടയന്‍, എം.എം നിഷാന്ത്, ഇഎം .ശ്രിധരന്‍ മാസ്റ്റര്‍, കെ.എം വര്‍ക്കി മാസ്റ്റര്‍, പി.കെ അമീന്‍,മഹേഷ് ഇടത്തന, റഫീഖ് തൊക്കന്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി വോളിബോള്‍ ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ എന്‍.ജെ.ഷജിത്തിനെയും കണ്‍വീനര്‍മാരായി, ഇ ഫ് ടോമി, ഗിരിഷ് മലങ്കര, പി.ടി ബിജു, കെ.ഉസ്മാന്‍ ,പി.എം ഇബ്രായി, മനോജ് പട്ടേട്ട്, കെ.ടി ബിനു, നിഖില്‍ പത്മനാഭന്‍ ,എ വി മാത്യു, ഹമീദ്.ഇ.കെ എന്നിവരെ ഉള്‍പെടുത്തി 201 അംഗ കമ്മറ്റി രൂപികരിച്ചു. സംഘാടക സമിതി യോഗം ഒ.ആര്‍ കേളു എം എല്‍ എ ഉത്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. വോളിബോള്‍ ടെക്‌നിക്കല്‍ കമ്മറ്റി സംസ്ഥാന ചെയര്‍മാന്‍ ഗ ഉസ്മാന്‍ ഹാജി, സംസ്ഥാന റഫറീസ് ബോഡ് ചെയര്‍മാന്‍ ദാമോദരന്‍ കെ.വി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, കെ .റഫീഖ്, പി.കെ അമീന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജെ ഷജിത്ത് സ്വാഗതവും,ഇഎഫ് ടോമി നന്ദിയും പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!