കല്‍പ്പറ്റയില്‍ എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍.മണ്ണാര്‍ക്കാട് ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത് .റാട്ടക്കൊല്ലിയില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാളില്‍ നിന്നും 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ കെ.എ. അബ്ദുള്‍ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.