അച്ചാമ്മയ്ക്കും മകന്‍ റോയിക്കും വീടൊരുങ്ങുന്നു
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്കില്‍ ചക്കും കുടിയില്‍ അച്ചാമ്മയ്ക്കും മകന്‍ റോയിക്കും നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഫാ: കോശി ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ കെ.എസ്.എസ്.പിയു സംസ്ഥാന സെക്രട്ടറി എസ്. സി.ജോണ്‍ ജില്ല പ്രസിഡന്റ് എം. ചന്ദ്രന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
സംസ്ഥാന സമ്മേളനത്തിനായി അംഗങ്ങളില്‍ നിന്ന് സമാഹരിച്ച ഫണ്ടില്‍ നിന്ന് മെച്ചം വരുത്തിയ തുക ഉപയോഗിച്ച് മാനന്തവാടി,വൈത്തിരി,ബത്തേരി താലൂക്കുകളില്‍ 3 പേര്‍ക്ക് വീടുവെച്ചു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അച്ചമ്മയ്ക്കും മകന്‍ റോയിക്കുമുള്ള വീടിന്റെ തറക്കല്ലിടല്‍ ഇന്ന് നടന്നത്.
ജനുവരി 31 ന് മുമ്പ് പണി പൂര്‍ത്തിയാക്കി താക്കോല്‍ നല്കാനാണ് സംഘടനാ തീരുമാനം. യോഗത്താല്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ലൂയീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.സി.ജോണ്‍ ജില്ലാ പ്രസിഡന്റ് എം. ചന്ദ്രന്‍നളിനി കെ.ചന്ദ്രന്‍ ബത്തേരി ബ്ലോക്ക് സെക്രട്ടറി ജില്ലാ കൗണ്‍സിലര്‍ വി.കെ.ശ്രീധരന്‍ ജില്ലാക്കമ്മറ്റി അംഗങ്ങളായ ഗൗരി, ഇ.കെ. ജയരാജന്‍. പി.കെ.മാത്യു ബ്ലോക്ക് സാംസ്‌ക്കാരിക സമിതി കണ്‍വീനര്‍ കെ.മോഹന്‍ കുമാര്‍. എ.സി. ജോണ്‍. ടി.കെ. കുമാരന്‍ , ഫാ: കോശി ജോര്‍ജ് സി .എഫ്. ഐ, ഉസ്മാന്‍ കോമ്പി, ഖാദര്‍.പി എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി കെ.സത്യന്‍ സ്വാഗതവും ബ്ലോക്ക് ജോ: സെക്രട്ടറി കെ.ആര്‍. സദാനന്ദന്‍ നന്ദിയും പറഞ്ഞു.