നെല്ലിയമ്പത്ത് കടകളില്‍ മോഷണം.
ഇന്നലെ അര്‍ധരാത്രിയാണ് നെല്ലിയമ്പത്തെ സിദ്ദീഖ് എന്നയാളുടെ പലചരക്ക് കട കുത്തി തുറന്ന് 10000 രൂപയും മറ്റ് സാധനങ്ങളും മോഷ്ടിച്ചു. ഇതേ രീതിയില്‍ സമീപത്തെ യൂസഫ് എന്നയാളുടെ കടയിലും മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെല്ലിയമ്പം കാവടം, താഴെ നെല്ലിയമ്പം, ചോയികൊല്ലി എന്നിവിടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ പനമരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രികാലങ്ങളില്‍ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം