ഡിവൈഎഫ്‌ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാതെ കാപ്പും കുന്ന് എഫ്എച്ച്‌സി പരിസരത്ത് കൂട്ടിയിടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെഎം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
പി സുഭാഷ് അധ്യക്ഷനായിരുന്നു.മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി നിരന്തരം പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചിട്ടും വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അധികൃതരോട് ആവശ്യപ്പെട്ടു. കെഎസ്‌കെടിയു കോട്ടത്തറ ഏരിയാ പ്രസിഡന്റ് പിജി സജേഷ്, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗം ബിജിലാല്‍ എം, ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറര്‍ ജിജിത്ത് സി പോള്‍, അമല്‍ ബാബു, ആദിത്യന്‍,സനല്‍ പേരാല്‍, നവീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.