വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണ്‍വാടി വര്‍ക്കേഴ്‌സ് & ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)നേതൃത്വത്തില്‍ അമ്പലവയല്‍ ഐസിഡിഎസ് ഓഫീസിലേക്ക് അങ്കണ്‍വാടി പ്രവര്‍ത്തകള്‍ മാര്‍ച്ച് നടത്തി.പ്രവര്‍ത്തനങ്ങള്‍ക്ക് ഫോണോ രജിസ്റ്ററോ ഏതെങ്കിലും ഒന്ന് മാത്രമാക്കുക ,ഇന്‍സന്റീവ് എല്ലാവര്‍ക്കും അനുവദിക്കുക, ടിഎ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.സി.ഐ.ടി.യു വയനാട് ജില്ലാ കമ്മിറ്റി അംഗം അനിഷ് ബി.നായര്‍ ഉല്‍ഘാടനം ചെയ്തു.
എഡബ്ല്യുഎച്ച്എ അമ്പലവയല്‍ പ്രൊജക്ട് പ്രസിഡന്റ് നസീമ കെഎ അധ്യക്ഷയായിരുന്നു.വയനാട് ജില്ലാ സെക്രട്ടറി സ്റ്റെല്ലാ പീറ്റര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.സുജാത,മേരി ടിപി തുടങ്ങിയവര്‍ സംസാരിച്ചു