ജില്ലാ കലോത്സവത്തിനൊരുങ്ങി ബത്തേരി

0

42-ാമത് വയനാട് റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.സര്‍വ്വജന സ്‌കൂള്‍, ഡയറ്റ്, പ്രതീക്ഷ, സെന്റ്ജോസഫ്, കൈപ്പഞ്ചേരി ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ടുവേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.ഈ മാസം 27 മുതല്‍ 30വരെയാണ് സുല്‍ത്താന്‍ബത്തേരിയില്‍ വയനാട് റവന്യുജില്ലാസ്‌കൂള്‍ കലോത്സവം അരങ്ങേറുന്നത്.

സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഡയറ്റ്, പ്രതീക്ഷ ഓഡിറ്റോറിയം, സെന്റ്ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയം, കൈപ്പഞ്ചേരി ഗവ. എല്‍.പി ്സൂകൂള്‍ എന്നിവിടങ്ങളിലായി ഒരുക്കുന്ന എട്ട് വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികളായ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ടി.കെ രമേശ്, വി.എ ശശീന്ദ്രവ്യാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളും, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്റ്റേജിന മത്സരങ്ങളുമാണ് നടക്കുക. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ 926 ഇനങ്ങളിലായി മുവ്വായിരം മത്സരാര്‍ഥികളും, അധ്യാപകരും രക്ഷിതാക്കളും ഓഫീഷ്യല്‍സുമടക്കും നാല് ദിവസങ്ങളിലായി കാല്‍ ലക്ഷത്തോളം പേര്‍ കലോത്സവ നഗരിയിലേക്ക് എത്തുമെന്നാണ് നിഗമനം. കലാമേള ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക്്് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ അടക്കം ജനപ്രതിനിധികളടക്കം ചടങ്ങില്‍ പങ്കെടുക്കും. സമാപന സമ്മേളനം വ്യാഴാഴ്ച വൈകിട്ട് മാനന്തവാടി എം.എല്‍.എ ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!