മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

0

ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.എം.ആര്‍ സന്ദേശവുമായി ഹ്രൈഡജന്‍ ബലൂകളും പറത്തി. ലോക പേവിഷബാധ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ റീല്‍സ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ് കുമാര്‍, ഐ.ഡി.എസ്.പി എപ്പിഡമോളജിസ്റ്റ് ഡോ.ബിബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!