സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരക മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 27ന് മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീര്‍ അധ്യക്ഷനായിരിക്കും. കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളിന് എതിര്‍വശത്തെ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് പൊളിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്.
2021 സെപ്റ്റംബര്‍ 9 നാണ് പണി ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നുനിലകളിലായാണ് മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ പുതിയകെട്ടിടത്തില്‍ നേതാക്കള്‍ക്ക് താമസസൗകര്യമടക്കമുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം.
കേന്ദ്ര സംക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വംഎം പി, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, റവന്യൂ മന്ത്രി കെ രാജന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, തുടങ്ങിയ സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.