ചെറുകഥാ സമാഹാരം 28ന് പ്രകാശനം ചെയ്യും

0

അഡ്വ.എല്‍ദോ വലിയപറമ്പില്‍ രചിച്ച സത്യം പറയും കളവും പറയും ദൈവം സാക്ഷി എന്ന ചെറുകഥാ സമാഹാരം ഈ മാസം 28ന് കല്‍പ്പറ്റയിലെ ഹോട്ടല്‍ ഗ്രീന്‍ ഗേറ്റ്‌സിലെ ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷണന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. പ്രമുഖ അഭിഭാഷകനും സിനിമാതാരവുമായ അഡ്വക്കറ്റ് ഷുക്കൂര്‍ പുസ്തകം ഏററു വാങ്ങും. പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.ഇ.എസ്സ് രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തും. ഒലീവ് പബ്‌ളിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ് പുസ്തക പ്രകാശന ചടങ്ങ് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. അഡ്വ.എല്‍ദോ വലിയപറമ്പില്‍, അഡ്വ.വി ടോമി ജോസഫ്, നിഷ എന്‍ ഭാസി, കെ ജെ ആന്റണി, എം.ജെ ഹനസ്, എന്‍ കെ അബ്ദുല്‍സലാം, പി. ജി ലത എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!