ആവേശം തീര്‍ത്ത് ബഡ്സ് കായികമേള
ആവേശമായി അല്‍ കറാമ ബഡ്സ് സ്‌കൂള്‍ ഭിന്നശേഷി കുട്ടികളുടെ കായിക മേള.കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ ഉന്മേഷം നല്‍കുന്ന നിരവധി കായിക ഇനങ്ങള്‍ വ്യത്യസ്ത കാറ്റഗറിയായി ക്രമീകരിച്ച മത്സരത്തിന് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റോടെയാണ് തുടക്കം കുറിച്ചത്.മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.ഇബ്രാഹിം ആലന്‍, അബ്ദുള്‍ റഷീദ്, ചാന്‍സിലേഴ്‌സ് ക്ലബ് പ്ലെയര്‍ സാലി എ, മരിയ കെ എന്നിവര്‍ സംസാരിച്ചു.ഇന്‍ ചാര്‍ജ് ദിവ്യ എസ് സല്യൂട്ട് സ്വീകരിച്ചു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികള്‍ വാശിയേറിയ പ്രകടനം കാഴ്ച വച്ചു.