നായകള്‍ ചത്ത നിലയില്‍:വിഷം വെച്ച് കൊന്നതായിരിക്കാമെന്ന് സംശയം
വെള്ളമുണ്ട മദ്രസ, എസ്ബിഐ ബാങ്ക്, ഗവണ്‍മെന്റ് ഐടിഐ, തുടങ്ങി നിരവധി വാണിജ്യ സ്ഥാപനങ്ങളുമുള്ള ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രണ്ട് നായ്ക്കളെ ചത്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടത്. തെരുവുനായ ശല്യം രൂക്ഷമായ ടൗണായതിനാല്‍ ആരെങ്കിലും വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം.സ്ഥലം ഉടമ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കി.
തെരുവുനായ ശല്യം രൂക്ഷമാണ് വെള്ളമുണ്ട ടൗണില്‍ അതിനാല്‍ തന്നെ ആരോ വിഷം നല്‍കിയതാകാം എന്നാണ് സംശയം.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കിലെയും സിസിടിവി ക്യാമറ പരിശോധിച്ച് ആരെങ്കിലും കൊണ്ടിട്ടതാണെങ്കില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കും എന്നും നാട്ടുകാര്‍ വ്യക്തമാക്കി