സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഈ മാസം 27 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.28,29 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടക്കുന്നതിനാല്‍ റേഷന്‍ വിതരണം തടസപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കാര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു. ഐഎന്‍ടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.