ഭൂജലസംരക്ഷണവും പരിപാലനവും സെമിനാര്‍ സംഘടിപ്പിച്ചു

0

ഭൂജല സംരക്ഷണത്തിനായ് നാടുണരണമെന്ന മുന്നറിയിപ്പുമായി ഭൂജലവകുപ്പിന്റെ ഏകദിന സെമിനാര്‍.മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ ഉള്‍പ്പടെ വിവിധ മേഖലകളിലുള്ളവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.സെമിനാര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്‌റത്ത് ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ ഗ്രൗണ്ട് വാട്ടര്‍ റിസോഴ്സ് അസസ്മെന്റ് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭൂമിയുടെ ഉപരിതലത്തിലെ ജലത്തിന്റെ അളവ്ഏകദേശം 1.386 ദശലക്ഷം ക്യുബിക് കിലോമീറ്ററാണ്. ഈ വെള്ളത്തില്‍ 96.5 ശതമാനവും ഉപ്പുവെള്ളമാണ്.ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ആകെയുള്ളതിന്റെ 3,5% മാത്രമാണ്. ഈ വിഭവങ്ങളില്‍ തൊണ്ണൂറു ശതമാനവും തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയിലാണ് കാണപ്പെടുന്നത്. ബാക്കിയുള്ളവയില്‍, ശുദ്ധജലത്തിന്റെ 0,5% മാത്രമേ ഭൂഗര്‍ഭ അവശിഷ്ടങ്ങളില്‍ കാണപ്പെടുന്നുള്ളൂ, ബാക്കി (0,01%) നദികളിലും തടാകങ്ങളിലുമായാണ് കാണപ്പെടുന്നതെന്നാണ് ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഭൂഗര്‍ഭ ജലവും, നദികളിലും പുഴകളിലുമുള്ള ജലലഭ്യതയും, നാള്‍ക്കുനാള്‍ ശോഷിച്ചുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. മേഖലയിലെ അമിതമായ ചൂഷണവും, പാരമ്പര്യമായി കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ കൃഷി രീതികള്‍ കൈവിട്ടതും, പുഴകളും, നീരുറവകളും മലിനപ്പെടുത്തുന്നതും, കൈയ്യേറുന്നതും ഉള്‍പ്പടെ നിരവധി പ്രതിസന്ധികളാണ് സെമിനാര്‍ പങ്കുവെച്ചത്. സെമിനാര്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്‌റത്ത് ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാനത്ത് ലഭിക്കുന്ന (3100mm) മഴയുടെ നല്ലൊരു ഭാഗവും ഭൂമിയുടെ ഉള്ളറകളില്‍ സംഭരിക്കാതെ ഒഴുകി കടലിലെത്തുകയാണ്. ഇതിന് പരിഹാരമായി
കല്ല് കയ്യാലകള്‍, നീര്‍ക്കുഴികള്‍, ഇടത്തട്ടുകള്‍, കിടങ്ങുകള്‍, തടയണകള്‍, മേല്‍ക്കൂര മഴവെള്ള സംഭരണം എന്നിവ കാര്യക്ഷമമാക്കിയും, പുഴ, നീരുറവ, കുളങ്ങള്‍ തുടങ്ങിയവ വീണ്ടെടുക്കുന്നതിനുള്ള കൂട്ടായശ്രമങ്ങള്‍ അനിവാര്യമാണെന്ന മുന്നറിയിപ്പും സെമിനാര്‍ മുന്നോട്ട് വെക്കുന്നു.
വയനാട് ജില്ലയിലെ ഭൂജല സ്ഥിതിയും വിനിയോഗമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ അസോസിയേറ്റ് പ്രൊഫസറും മറൈന്‍ ജിയോളജി & ജിയോഫിക്‌സ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വകുപ്പ് മേധാവിയുമായ ഡോ. ജോജി വി. എസ് ക്ലാസെടുത്തു. വയനാട് ഭൂജലവകുപ്പ് ജിയോളജിക്കല്‍ അസിസ്റ്റന്റ് ആസ്യ എം. വി, എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ആര്‍. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!