ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്‌സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയത്. പതിനായിരത്തിനു മുകളിലുള്ള പണംപിന്‍വലിക്കലിനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റു ബാങ്കുകളും ഇടപാടുകള്‍ക്ക് ഒടിപി കൊണ്ടുവരുമെന്നാണ് സൂചന. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. അതുകൊണ്ട് ഇനി മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ കൈയില്‍ ഫോണും കരുതേണ്ടതാണ്.
എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത ശേഷം പിന്‍വലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് ഒടിപി നമ്പര്‍ എത്തും. ആ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം പണം പിന്‍വലിക്കാം. 2020 ജനുവരി മുതല്‍ തന്നെ എസ്ബിഐ സേവനങ്ങള്‍ക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് കൃത്യമായ നിര്‍ദേശവും എസ്ബിഐ നല്‍കാറുണ്ട്.
ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷാ ഉറപ്പുവരുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ജൂണില്‍ എസ്ബിഐ പണം പിന്‍വലിക്കല്‍ പരിധിയും നിരക്കുകളും, അന്താരാഷ്ട്ര ഇടപാട് നിയമങ്ങളും മറ്റും ഉള്‍പ്പെടെ ഏതാനും നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലന്‍സ് ഉള്ള എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. എന്നിരുന്നാലും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ മൂന്ന് ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ.