സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍; കിറ്റില്‍ 15 ഇനങ്ങള്‍.കിറ്റിലുള്ളത് എന്ത് ?

0

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍ പ്രാദേശിക തലത്തില്‍ ആരംഭിക്കും. 90 ലക്ഷത്തിലധികം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.ഓണക്കിറ്റില്‍ 15 ഇനങ്ങളാകും ഉണ്ടാകുക. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ സ്പെഷ്യല്‍ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.ഓണം പ്രമാണിച്ച് മുന്‍ഗണനക്കാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കിറ്റിലുള്ളത് എന്ത് ?

പഞ്ചസാര- ഒരു കിലോ

വെളിച്ചെണ്ണ അര കിലോ

പയര്‍- അര കിലോ

തുവര പരിപ്പ്- 250 ഗ്രാം

തേയില- 100 ഗ്രാം

മഞ്ഞള്‍ പൊടി- 100 ഗ്രാം

ഉപ്പ്- ഒരു കിലോ

സേമിയ- 180 ഗ്രാം

പാലട- 180 ഗ്രാം

പായസം അരി- 500 ഗ്രാം

അണ്ടിപ്പരിപ്പ്- 50 ഗ്രാം

ഏലക്ക- 1 പായ്ക്കറ്റ്

നെയ്യ്- 50 എംഎല്‍

ശര്‍ക്കര വരട്ടി- 100 ഗ്രാം (ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം)

ചിപ്സ് (ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം)

ആട്ട- ഒരു കിലോ

കുളിക്കുന്ന സോപ്പ്- 1

തുണി സഞ്ചി- 1

Leave A Reply

Your email address will not be published.

error: Content is protected !!