കാട്ടാനകളെ പ്രകോപിപ്പിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സഞ്ചാരികള്‍ക്കെതിരെ നടപടിയുമായി വനംവകുപ്പ്. സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടിയുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ അഞ്ചാംമൈല്‍ ഭാഗത്താണ് സഞ്ചാരികള്‍ കാട്ടാനകളുടെ അടുത്തുപോയി അപകടകരമാംവിധം ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വയനാട് സ്വദേശികളെല്ലെന്നാണ് ലഭിക്കുന്ന വിവരം.ആനകളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാക്കളുടെ വാഹനത്തിന്റെ തൊട്ടുപുറകെയുണ്ടായിരുന്ന വാഹന യാത്രക്കാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.