സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ സെമി- ഫൈനല്‍മത്സരങ്ങള്‍ നാളെ നടക്കും. മൂന്ന് ദിവസമായി നടക്കുന്ന ലീഗ് മത്സരങ്ങളില്‍ വിജയിച്ചവരാണ് സെമിഫൈനലിലേക്ക് യോഗ്യതനേടിയിരിക്കുന്നത്. സബ്ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ടീമുകള്‍ സെമിഫൈനലിന് യോഗ്യതനേടി. ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ മലപ്പുറം, തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലാ ടീമുകളും, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി ടീമുകളും, പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ടീമുകളും, വനിത വിഭാഗത്തില്‍ ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം ടീമുകളുമാണ് സെമിഫൈനലിന് യോഗ്യതനേടിയിരിക്കുന്നത്. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ക്വര്‍ട്ടര്‍ ഫൈനല്‍മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ സമാനപസമ്മേളനം നാളെ ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും ഫുട്ബോള്‍ താരവും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ്പ്രസിഡന്റുമായ യു. ഷറഫലി വിതരണം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.