തകര്‍ന്ന് തരിപ്പണമായി നെല്ലിക്കര മാങ്ങോട് പൂതാടി റോഡ്
നെല്ലിക്കര മാങ്ങോട് പൂതാടി റോഡ് പാടെ തകര്‍ന്ന് തരിപ്പണമായി കാല്‍നട യാത്രപോലും അസാധ്യമാണ്. മാങ്ങോട് മുതല്‍ എരുമതാരി വരെ 500 മീറ്റര്‍ ദൂരമാണ് പാടെ തകര്‍ന്നത്.മാസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴയില്‍ ഈ റൂട്ടിലെ പാലം ഒലിച്ചു പോയിരുന്നു .തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി പാലം നിര്‍മ്മിച്ചെങ്കിലും റോഡ് നന്നാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ ദുരിതമായിരിക്കുന്നത്.
പൂതാടി പഞ്ചായത്ത് ഇരുപതാം വാര്‍ഡിനേയും പതിനെട്ടാം വാര്‍ഡിനേയും ബന്ധിപ്പിച്ച് പുതാടിയില്‍ എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ കാരണം തകര്‍ന്ന് കിടക്കുന്നത്.100 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡില്‍ രണ്ടോളം ആദിവാസി കോളനികളും ഉണ്ട് .ഒരു ഓട്ടോറിക്ഷാ വിളിച്ചാ പോലും ഈ വഴിക്ക് വരാറില്ലന്ന് നാട്ടുകാര്‍ പറഞ്ഞു . പൂതാടി റേഷന്‍കട, സ്‌കൂള്‍ , ക്ഷേത്രം ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല . അടിയന്തിരമായി റോഡ് നന്നാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.