ഉപജില്ലാ സ്‌കൂള്‍  കലോത്സവത്തിന് തുടക്കം 

0

പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് ബത്തേരി എ.ഇ.ഒ. ജോളിയാമ്മ മാത്യു കൊടിയുയര്‍ത്തി. 12 വേദികളിലായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ജയരാജ്, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍. ജയറാം, ഗ്രാമപ്പഞ്ചായത്തംഗം സിന്ധു സാബു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോളി നരിതൂക്കില്‍, ഗ്രാമപ്പഞ്ചായത്തംഗം മണി പാമ്പനാല്‍, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍. ജയറാം, ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എഫ്. മേരി, വൈസ് പ്രിന്‍സിപ്പല്‍ ഷീന ജയറാം, പി.ആര്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!