ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടില്‍ സക്കറിയ(36)യെയാണ് 45 വര്‍ഷം കഠിന തടവിനും 210,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ നമ്പ്യാരാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനില്‍ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ ഉദയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജമീല എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വര്‍ഗീസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭാഗ്യവതിയും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.