ഡിവൈഎസ്പി (എസ്.എം.എസ്) ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
ആദിവാസികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷ ഒരുക്കേണ്ട പോലീസ് എസ്.എം.എസ് ഓഫീസ്, ഒത്തു തീര്‍പ്പ് ദല്ലാളന്‍മാരാവുകയാണെന്ന് എസ്.ടി. മോര്‍ച്ച സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാമനാഥന്‍. എസ്.ടി. മോര്‍ച്ചയുടെ നേതൃത്വത്തില്‍ മാനന്തവാടി എസ്.എം.എസ് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
വയനാട് ജില്ലയില്‍പട്ടിക വര്‍ഗ്ഗ ജനവിഭാഗം പീഡനങ്ങള്‍ക്കും, മാനഭാഗങ്ങള്‍ക്കും ആള്‍ക്കൂട്ടഅക്രമങ്ങള്‍ക്കും ഇരയാകുമ്പോള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് എസ്സ് – ടി.എസ്സ്. -സി. വിഭാഗങ്ങള്‍ക്ക് നീതിയും നിയമവുമവും ഉറപ്പു വരുത്തേണ്ട എസ്സ്.എം.എസ്സ് – സംവിധാനം ഒത്തുതീര്‍പ്പിന്റെ ദല്ലാളന്മാരാവുകയാണ്. വയനാട് ജില്ലയില്‍ ആദിവാസികള്‍ നിരന്തരമായി അക്രമിക്കപ്പെടുകയും സ്ത്രീകളും കുട്ടികളും പീഡനങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിര്‍ബാധം തുടരുന്നത് ഭരണകൂടത്തിന്റെ അലംഭാവവും നിഷ്‌ക്രിയത്വവുമാണ്. റജിസ്റ്റര്‍ ചെയ്യുന്ന കേസ്സുകള്‍ പിന്നീടെന്താവുന്നു എന്നറിയാത്ത സ്ഥിതിയാണ്. അന്യസംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയി മരണപ്പെടുന്നത് ഇപ്പോഴും തുടരുന്നു. സി.എ. ബാബു എസ്സ്. ടി. മോര്‍ച്ച ജില്ല പ്രസിഡണ്ട്. സി.എ. ബാബു അദ്ധ്യക്ഷനായി. പുനത്തില്‍ രാജന്‍. മുഖ്യപ്രഭാഷണം നടത്തി .