പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പാപ്ലശ്ശേരിയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അനുമതിക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഭരണസമിതി രാജിവെക്കണമെന്ന് സി.പി.എം. പൂതാടി പഞ്ചായത്തുകമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 54 കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കാനുളള അനുമതിക്ക് ഒത്താശ ചെയ്തുകൊടുത്ത ഭരണസമിതി ജനങ്ങളോട് മാപ്പുപറയണം. ക്വാറി ഉടമകളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയശേഷം കോടതിയില്‍നിന്ന് അപേക്ഷകന് ലൈസന്‍സ് ലഭ്യമാക്കാന്‍ നാടകം കളിച്ചത് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജിവെച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.