ഷീ ക്യാമ്പയിന്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു

0

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഷീ ക്യാമ്പയിന്‍ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സികെ നിര്‍വഹിച്ചു.അമ്പലവയല്‍ ആയുഷ്മാന്‍ ഭാരത്, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

ചടങ്ങില്‍ അമ്പലവയല്‍ ഗവ. ഹോമിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജി എസ് എന്‍ പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ ആര്‍ത്തവാരോഗ്യം, മാനസികാരോഗ്യം, തൈറോയ്ഡ് രോഗങ്ങള്‍, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിസ് എന്നിവയ്ക്കുള്ള പ്രത്യേക സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്യാംപെയിനില്‍ നൂറോളം പേര്‍ പങ്കെടുത്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സെനു ടി ബി, അമ്പലവയല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജെസ്സി ജോര്‍ജ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അനീഷ് ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!