സി ബി എസ് ഇ ജില്ലാ കലോത്സവം ഒക്ടോബര്‍ 27,28 തീയതികളില്‍

0

സി ബി എസ് ഇ ജില്ലാ കലോത്സവം ഒക്ടോബര്‍ 27,28 തീയതികളില്‍ മാനന്തവാടി അമൃതവിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെ മുഴുവന്‍ സി ബി എസ് ഇ വിദ്യാലയങ്ങളില്‍ നിന്നുമായി 1500 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുക്കും. ആറ് വേദികളില്‍ 67 മത്സരയിനങ്ങള്‍ രണ്ടുദിവസങ്ങളിലായി അവതരിപ്പിക്കും. കലോത്സവം രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചടങ്ങില്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ജില്ല സഹോദയ പ്രസിഡന്റ് സീറ്റാ ജോര്‍ജ്,അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ പൂജിതാമൃത ചൈതന്യ, വൈസ് പ്രിന്‍സിപ്പല്‍ ഭാഗ്യലത, അക്കാദമിക് അഡ് വൈസര്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!