നിപ്പാ വൈറസ് സാന്നിധ്യം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

0

ജില്ലയില്‍ വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. നിലവില്‍ ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കൃഷിയിടങ്ങളില്‍നിന്ന് പഴം ശേഖരിക്കുമ്പോഴോ, വവ്വാല്‍ കടിച്ച പഴം കഴിക്കുമ്പോഴോ വൈറസ് പകരാം.ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും, ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!