പോക്‌സോ കേസ് പ്രതി സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ചു
പോക്‌സോ കേസിലെ റിമാന്റ് പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങി മരിച്ചു. തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സെന്‍ട്രല്‍ ജയില്‍ തൂങ്ങി മരിച്ചത്. 2022 ജനുവരിയില്‍ തൊണ്ടര്‍നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ബിജു റിമാന്റിലായത്. ഇയാള്‍ കുടുംബ സമേതം തൊണ്ടര്‍നാട്ടില്‍ താമസിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ടി.ബി രോഗ ബാധിതനായതിനാല്‍ ബിജുവിനെ ഐസൊലേഷന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കയായിരുന്നു.ഇന്ന് രാവിലെ ജയിലധികൃതര്‍ തടവറ തുറന്നപ്പോഴാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.