സപ്തതി ആഘോഷ ഉദ്ഘാടനം
പോരൂര്‍ സര്‍വോദയം യുപി സ്‌കൂളിന്റെ സപ്തതി ആഘോഷ ഉദ്ഘാടനവും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രമേശന്‍ ഏഴോക്കാരനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.എഇഒ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ ഏഴോക്കാരനെ തവിഞ്ഞാല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി പൊന്നാട അണിയിച്ചു. ചടങ്ങില്‍ എല്‍എസ്എസ് യുഎസ്എസ് ജേതാക്കളെ ഗ്രാമപഞ്ചായത്ത് അംഗം മനേഷ് ലാല്‍ ആദരിച്ചു. അഭയദ വിതരണ ഉദ്ഘാടനം ഫാദര്‍ സ്റ്റീഫന്‍ കോട്ടയ്ക്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു. റവറന്റ് സി മേരി കാഞ്ചന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സര്‍ഗ്ഗ സിസ്റ്റര്‍, ബിപിസി സുരേഷ് , എന്‍ ജെ സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു..