സഞ്ചാരികളെ മാടി വിളിച്ച് വളാഞ്ചേരി തടാകം
പൂതാടി പഞ്ചായത്തില്‍ കേരള വനം വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മണ്‍ചിറയാണ് സന്ദര്‍ശകരുടെ മനം കവരുന്നത്.006 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മാണം ആരംഭിച്ച ഈ തടാകത്തിന്റെ
മൂന്ന് വശവും ഇപ്പോള്‍ കയര്‍ മാറ്റ് വിരിച്ച് സുരക്ഷിതമാക്കി.സായാഹ്നങ്ങളില്‍ നിരവധി പേര്‍ തടാകക്കരയില്‍ എത്താന്‍ തുടങ്ങിയതോടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട് വനം വകുപ്പും ,പൂതാടി പഞ്ചായത്തും ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം സ്മിത സജി പറഞ്ഞു .
ഏക്കര്‍ കണക്കിന് സ്ഥലത്ത് വെള്ളം നിറഞ്ഞതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളിലും, കുളങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുമുണ്ട് .
തടാകക്കരയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പാര്‍ക്കും , മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി ഏര്‍പെടുത്തണം. വനം വകുപ്പിനും പഞ്ചായത്തിനും ഒരു വരുമാന മാര്‍ഗ്ഗം കൂടിയാവുന്ന തരത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ,