താഴമുണ്ട ഒരപ്പ് വയല്‍ റോഡ് തകര്‍ന്നു .

0

താഴമുണ്ട – തരിവാരംക്കുന്ന് – ഒരപ്പ് വയല്‍ – പാലക്കമൂല റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റ പണി നടത്താന്‍ നടപടികള്‍ വൈകുന്നു. റോഡില്‍ ടാറിങ്ങ് പല ഭാഗത്തും കാണാന്‍ പോലുമില്ലാത്ത വിധം റോഡ് തകര്‍ന്ന് കിടന്നിട്ടും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ അടക്കം മൗനം പാലിക്കുന്നതില്‍ വ്യാപക പ്രതിഷേധം.പൂതാടി – മീനങ്ങാടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത് .

2013ല്‍ ടാറിങ്ങ് കഴിഞ്ഞതിന് ശേഷം ഒരു അറ്റകുറ്റപണികളും നടത്താത്തതാണ് റോഡ് പാടെ തകരാന്‍ കാരണമായത് .താഴമുണ്ടയില്‍ നിന്നും പാലക്കമൂലവരെ 5 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടര കിലോ മീറ്റര്‍ ദൂരമാണ് ടാറിംങ് പോലും കാണാന്‍ പറ്റാതെ തകര്‍ന്നത് . 100 കണക്കിന് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന ഈ റോഡില്‍ ഇപ്പോള്‍ ഒരു ഓട്ടോ വിളിച്ചാല്‍ പോലും വരാറില്ലന്ന് നാട്ടുകാര്‍ പറഞ്ഞു . എം എല്‍ എ ഫണ്ടില്‍ നിന്ന് റോഡിന് ഫണ്ട് അനുവദിച്ചു എന്ന് പറയുമ്പോഴും എം എല്‍ എ ഈ ഭാഗത്തേക്ക് തിരിഞ്നോക്കാറില്ലന്ന് നാട്ടുകാര്‍ പറഞ്ഞു . പുതാടി പഞ്ചായത്ത് പതിനേഴാം വാര്‍ഡിലൂടെ കടന്ന്പോവുന്നറോഡിനോട് പഞ്ചായത്തംഗംപോലും അവഗണന കാണിക്കുകയാണ് .കേണിച്ചിറ താഴമുണ്ട പ്രദേശത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മീനങ്ങാടിക്ക് എത്താനുള്ള റോഡ് കൂടിയാണിത്.കാല്‍നടയാത്രക്ക് പോലും സാധ്യമല്ലാത്ത ഈറോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Leave A Reply

Your email address will not be published.

error: Content is protected !!