പെര്‍മിറ്റ് ഇല്ലാതെ ഓടിയ സ്വകാര്യ ബസ് പിടികൂടി……

0

ബത്തേരി താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ പെര്‍മിറ്റും ടാക്‌സും ഇല്ലാതെ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പിടിച്ചെടുത്തു. ചുള്ളിയോട് -താളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നിലാംബരി എന്ന ബസാണ് പിടിച്ചെടുത്തത്. വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം വാഹനം പരിശോധനയ്ക്ക് എഎംവി.എമാരായ സുനീഷ് എം ,റെജി എംവി , സുമേഷ് ടിഎ,ഡ്രൈവര്‍ ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!