സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്  പ്രതിഷേധ മാര്‍ച്ച് ധര്‍ണ്ണയും 

0

മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് അമ്പലവയല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് ധര്‍ണ്ണയും സംഘടിപ്പിച്ചു.. കേരളത്തിലെ പൊതുവിതരണ ശൃംഖലയെ ഇടതുപക്ഷ ഗവണ്‍മെന്റ് മുച്ചൂടും നശിപ്പിച്ചിരിക്കുകയാണെന്നും, പാവപ്പെട്ട ജനങ്ങള്‍ ആശ്രയിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വരും ദിവസങ്ങളില്‍ ബഹുജനപ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്റ്റാനി ജോസഫ് അധ്യക്ഷത വഹിച്ചു.. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ സി കൃഷ്ണകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സിറില്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി.. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ സി റഷീദ്, സുജിത്ത് പി എം, സന്തോഷ് കുമാര്‍, കെ യു ഉമേഷ്, നൗഫല്‍ കെ എം, സീ യു മാര്‍ട്ടിന്‍, റഹീം കുന്നത്ത്, അരുണ്‍ സെബാസ്റ്റ്യന്‍, സനില്‍ ജോണ്‍, സിദ്ധാന്‍ മഞ്ഞപ്പാറ, ശിവപ്രസാദ് നെല്ലറച്ചാല്‍ എന്നിവര്‍ സംസാരിച്ചു..

Leave A Reply

Your email address will not be published.

error: Content is protected !!