ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. നൂല്‍പ്പുഴ, ചീരാല്‍, വെണ്ടോല പണിയ കോളനിയിലെ വി.ആര്‍. കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്നതിന് വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.06.04.2022നാണ് കേസിനാസ്പദമായ സംഭവം .പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
വൈകീട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞി വെച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, രാത്രി 11.30ഓടെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടിയതില്‍ നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടത്. നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന ടി.സി. മുരുകനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ സഹായത്തിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പ്രഭാകരനും കോടതികാര്യങ്ങളില്‍ സഹായത്തിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ബാബുവും ഉണ്ടായിരുന്നു.