നൂല്‍പ്പുഴ തീണൂര്‍ പതിയ കോളനിയുടെ സമഗ്രവികസനത്തിനായാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം 50ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമായും പൂത്തന്‍കുന്ന് തീണൂര്‍ റോഡില്‍ കള്‍വര്‍ട്ട് നിര്‍മ്മാണം, കമ്മ്യൂണിറ്റി ഹാള്‍ ഇതിനോട് അനുബന്ധിച്ചുള്ള ഇന്റര്‍ലോക്ക്, ചുറ്റുമതില്‍, ശൗചാലയം, ഫര്‍ണിച്ചര്‍, വൈദ്യുതീകരണം എന്നിവയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. പ്രവര്‍ത്തികളുടെ ഉദ്ഘാടനം തീണൂരില്‍ എം.എല്‍.എ ഐ. സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ സുമ ഭാസ്‌കരന്‍, ഓമന പ്രേമന്‍, എം.എ അസൈനാര്‍, കെ.എം സിന്ധു, ധന്യ വിനോദ്, കെ വി ശശി, ജയലളിത, ജില്ലാപട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍, ജില്ലാനിര്‍മ്മിതി കേന്ദ്രം എക്സി.സെക്രട്ടറി ഒ. കെ സജിത്, വിവിധ രാഷ്ട്രീയ പാര്‍്ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.