നബിദിന റാലിക്ക് മധുരം വിളമ്പി വള്ളിയൂര്‍ക്കാവ് ക്ഷേത്ര കമ്മിറ്റി

0

 

കഴിഞ്ഞ 5 വര്‍ഷമായി നബിദിന റാലിക്ക് മധുരം വിളമ്പി മാതൃകയാവുകയാണ് തലപ്പുഴ വള്ളിയൂര്‍ക്കാവ് ക്ഷേത്ര കമ്മിറ്റി. ഈ വര്‍ഷവും വിവിധ മദ്രസകളില്‍ നിന്നും തലപ്പുഴയിലെത്തിയ നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് പായസവും കുടിവെള്ളവും നല്‍കിയാണ് ക്ഷേത്ര കമ്മിറ്റി മതസൗഹാര്‍ദത്തിന്റെ ഊട്ടി ഉറപ്പിക്കലിന് വേദിയായത്.

കഴിഞ്ഞ 5 വര്‍ഷമായി തലപ്പുഴ വള്ളിയൂര്‍ക്കാവ് ക്ഷേത്ര കമ്മിറ്റി ഇത്തരത്തില്‍ നബിദിന റാലിയില്‍ പങ്കെടുകുന്ന മുസ്ലീം മത വിശ്വാസികള്‍ക്ക് പായസവും കൂടി വെള്ളവും വിതരണം ചെയ്യുന്ന പതിവ് തുടങ്ങിയിട്ട്. തലപ്പുഴ, ചിറക്കര , ചുങ്കം, തലപ്പുഴ 46 എട്ടാം നമ്പര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്കാണ് പായസവും കുടിവെളളവും നല്‍കി മതസൗഹാര്‍ദത്തിന്റെ ഊട്ടി ഉറപ്പിക്കലിന്റെ മാതൃകയായത് .ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശശീന്ദ്രന്‍, സെക്രട്ടറി കെ.പി. ബിജീഷ്, ദിലീഷ്, ച പ്രീത, സ്പ്ന തുടങ്ങിയവര്‍ പായസവിതരണത്തിനും മറ്റും നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!