എന്‍എബിഎച്ച് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി

0

തരിയോട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുര്‍വേദ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് വിലയിരുത്തിയത്. എന്‍എബിഎച്ച് അസ്സസ്സര്‍ ഡോ.പി.പി രാജന്‍ നേതൃത്വം നല്‍കി.

നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സ്മിത വെല്‍നെസ്സ് സെന്ററിനെക്കുച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ്, എന്‍ എ ബി എച്ച് ഫെസിലിറ്റേറ്റര്‍ ഡോ.അരുണ്‍കുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാനസി നമ്പ്യാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, മെമ്പര്‍മാരായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വെര്‍ഡ്, ജീവനക്കാരായ കെ.സി ധന്യ, എം.പി രശ്മി, കെ.ജി സജിത, സീതമോള്‍, ആശ വര്‍ക്കര്‍മാര്‍, എച്ച്.എം.സി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!