കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബശ്രീ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരിശീലന പരിപാടികള്‍ ബ്ലോക്ക്,ജില്ല പഞ്ചായത്ത് ഭരണ സാരഥികള്‍ ഉദ്ഘാടനം ചെയ്തു. കാവുംമന്ദം സര്‍വീസ് ബാങ്ക് ഹാളില്‍ പരിശീലനം ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ക്ലസ്റ്റര്‍ തല പരിശീലനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധിയും പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണനും മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതിയും ഉദ്ഘാടനം ചെയ്തു. പരിശീലനങ്ങള്‍ നാളെ സമാപിക്കും. ജില്ലയിലെ 405 ആര്‍പിമാരാണ് പരിശീലനത്തില്‍പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1ന് തിരികെ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കും