അംഗണ്‍വാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ നിയമനത്തിലെ ക്രമക്കേട് :എല്‍ഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
എടവക ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമന ലിസ്റ്റില്‍ വ്യാപകക്രമക്കേടും,സ്വജനപക്ഷ പാതിത്വവും നടത്തിയ യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ അറിയിച്ചു. ധര്‍ണ്ണ സമരം സ:കെ. ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.എടവക പഞ്ചായത്തിലെ അംഗന്‍വാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവില്‍ 277 പേരാണ് പങ്കെടുത്തത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നിലവിലെ ക്ഷേമ കാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷ ജെന്‍സി ബിനോയിയും, മൂന്നാം വാര്‍ഡ് മെമ്പര്‍ ഗിരിജ സുധാകരന്റെ മകളും,ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളുടെ സ്വന്തക്കാര്‍ വ്യാപകമായി ലിസ്റ്റില്‍ കടന്നു കൂടിയിരിക്കുകയാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളെ നിശ്ചയിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷ തന്നെ ലിസ്റ്റില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതിത്വവുമാണ് യുഡിഎഫ് ഭരണ സമിതി നടത്തിയിരിക്കുന്നത്. മനു കുഴിവേലി,പി. പ്രസന്നന്‍. എം കെ ബാബുരാജ്, ഷറഫുന്നീസ,ലത വിജയന്‍, ലിസ്സി ജോണി, സുമിത്ര ബാബു എന്നിവര്‍ സംസാരിച്ചു. എം. പി. വത്സന്‍ അധ്യക്ഷത വഹിച്ച സമരത്തിന് സി എം സന്തോഷ് സ്വാഗതം പറഞ്ഞു.