നിയമ നിര്‍മ്മാണം നടത്തി വയനാട്ടിലെ ഫോറസ്റ്റ് ലീസ് കര്‍ഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതി ഭാരവാഹികള്‍ സുല്‍ത്താന്‍ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പോലെതന്നെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തിയ ലീസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിച്ചിട്ടും ജില്ലയിലെ ലീസ് കര്‍ഷകര്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.നിലവില്‍ പട്ടയവിഷയവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ഉദ്യോഗതലത്തിലുള്ള സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടത്തുന്നത് സ്വാഗാതര്‍ഹമാണെന്നും ഭാരാവഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.