കല്‍പ്പറ്റ ലയണ്‍സ് ക്ലബ് കണ്ണൂര്‍ ആയുര്‍വേദിക് മള്‍ട്ടി സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് സൗജന്യ പൈല്‍സ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ കണ്ണൂര്‍ ആയുര്‍വേദിക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, എന്നീ രോഗങ്ങള്‍ക്കുള്ള ക്യാമ്പാണ് സൗജന്യമായി സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ വിശദമായ പരിശോധനയും രോഗനിര്‍ണയവും ചെയ്തശേഷം കൃത്യമായ പരിഹാരമാര്‍ഗങ്ങളും നിശ്ചയിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ രണ്ടാം തീയതിക്കു മുന്‍പായി കണ്ണൂര്‍ ആയുര്‍വേദിക് ഹോസ്പിറ്റലില്‍ നേരിട്ട് ഫോണിലോ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ പറഞ്ഞു. ഡോ. കെ പി വിനോദ് ബാബു, പി ജെ തങ്കച്ചന്‍, എം കൃഷ്ണ മോഹനന്‍, ജി ശ്രീധര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.